Posted On
date_range Updated On
date_range എംബാപ്പെയെ പിന്നിലാക്കി; കാെൻറ ഫ്രഞ്ച് ഫുട്ബാളർ ഒാഫ് ദി ഇയർ
പാരിസ്: ഫ്രഞ്ച് ഫുട്ബാളർ ഒാഫ് ദി ഇയർ പുരസ്കാരം ചെൽസിയുടെ എൻേഗാളോ കാെൻറക്ക്. പി.എസ്.ജിയുടെ സൂപ്പർ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ അഞ്ചു വോട്ടുകൾക്ക് പിന്നിലാക്കിയാണ് കാെൻറ ഫ്രഞ്ച് പുരസ്കാരം നേടിയത്. റയൽ മഡ്രിഡിെൻറ കരീം ബെൻസേമ മൂന്നാം സ്ഥാനത്തെത്തി. 2016ലെ പുരസ്കാര ജേതാവ് അേൻറായിൻ ഗ്രീസ്മാൻ, യുവേഫ പ്രസിഡൻറ് മിഷേൽ പ്ലാറ്റിനി എന്നിവരും വോട്ടിൽ പെങ്കടുത്തു.
2015ൽ ലെസ്റ്റർ സിറ്റിയെയും 2016ൽ ചെൽസിയെയും കിരീടം ചൂടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം പി.എഫ്.എ പ്ലയർ ഒാഫ് ദി ഇയർ, എഫ്.ഡബ്ല്യു.എ ഫുട്ബാളർ ഒാഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.