Posted On
date_range Updated On
date_range നെയ്മറിന് പുറത്തിരിക്കേണ്ടി വന്നു; പി.എസ്.ജിക്ക് വിജയത്തുടക്കം
പാരിസ്: ബാഴ്സലോണയിൽനിന്ന് റെക്കോഡ് തുകക്ക് എത്തിയ ബ്രസീൽ താരം നെയ്മറിന് നിയമക്കുരുക്കു കാരണം അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞില്ലെങ്കിലും ഫ്രഞ്ച് രാജാക്കന്മാരായ പി.എസ്.ജിക്ക് വിജയത്തോടെ തുടക്കം. എമിനസിനെ 2-0ത്തിന് േതാൽപിച്ചാണ് പി.എസ്.ജി വിജയയാത്ര തുടങ്ങിയത്. പി.എസ്.ജിക്കായി ഡാനി ആൽവേസിെൻറ അസിസ്റ്റിൽ എഡിസൻ കവാനിയും കാവാനിയുെട അസിസ്റ്റിൽ യാവിയർ പാസ്റ്റോറെയുമാണ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എ.എസ് മോണകോ ടോളോസിനെ 3-2ന് തോൽപിച്ചു. 6, 53 മിനിറ്റുകളിലാണ് ടോളോസ്, മോണകോയുടെ വലകുലുക്കുന്നത്. ജെമേഴ്സൺ (28ാം മിനിറ്റ്), സൂപ്പർ താരം റഡമൽ ഫാൽകാവോ (58), കാമിൽ ഗിൽക്ക് (70) എന്നിവരാണ് മോണകോയുടെ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.