Posted On
date_range Updated On
date_range കളിക്കളത്തിലെ കൊമ്പുകോർക്കൽ; നെയ്മറിന് ഒരു മത്സരത്തിൽ വിലക്ക്
പാരിസ്: മാഴ്സിലേക്കെതിരായ മത്സരത്തിനിടെ എതിരാളിയോട് കൊമ്പുകോർത്തതിന് പി.എസ്.ജി താരം നെയ്മറിന് ഒരു മത്സരത്തിൽ വിലക്ക്. ലീഗ് വൺ മത്സരത്തിനിടെ നെയ്മർ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയിരുന്നു. ഒരു മത്സരത്തിലെ സ്വാഭാവിക നിരോധനത്തിനു പുറമെയാണ് വിലക്ക്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം ഫ്രഞ്ച് ഫുട്ബാൾ ലീഗാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ നൈസിനെതിരായ മത്സരവും താരത്തിന് നഷ്ടമാവും. മാഴ്സിലേക്കെതിരായ മത്സരത്തിൽ തോൽവിയിലേക്ക് നീങ്ങുകയായിരുന്ന പി.എസ്.ജിയെ ഇഞ്ചുറി സമയത്ത് ഫ്രീകിക്ക് ഗോൾ നേടി എഡിസൻ കവാനിയാണ് രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.