Posted On
date_range Updated On
date_range നെയ്മറിന് ചുവപ്പു കാർഡ്; പി.എസ്.ജിക്ക് സമനില
പാരിസ്: സൂപ്പർ താരം നെയ്മറിന് ചുവപ്പു കാർഡ് കണ്ട മത്സരത്തിൽ പി.എസ്.ജിക്ക് സമനില. ഒളിമ്പിയാകോ ഡി മാഴ്സിലേയാണ് മുൻ ചാമ്പ്യന്മാരെ 2-2ന് സമനിലയിൽ തളച്ചത്. 16ാം മിനിറ്റിൽ മാഴ്സിലേയുടെ ഗോൾ വഴങ്ങിയതോടെ ഉണർന്ന പി.എസ്.ജി, 33ാം മിനിറ്റിൽ നെയ്മറിലൂടെ ഗോൾ നേടി സമനില പിടിച്ചു.
എന്നാൽ, 78ാം മിനിറ്റിൽ എതിരാളികൾ വീണ്ടും മുന്നിലെത്തി.
ഇതിനു പിന്നാലെയാണ് എതിർതാരത്തോട് കൊമ്പുകോർത്തതിന് നെയ്മറിന് ചുവപ്പുകാർഡ് ലഭിക്കുന്നത്. തോൽക്കുമെന്ന് തോന്നിച്ച മത്സരത്തിൽ എഡിസൻ കവാനിയാണ് (93) ഫ്രീകിക്കിലൂടെ ടീമിനെ രക്ഷിക്കുന്നത്. ലീഗ് വണ്ണിൽ 26 പോയൻറുമായി പി.എസ്.ജി ഒന്നാം സ്ഥാനത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.