Posted On
date_range Updated On
date_range െഎ.എസ്.എൽ: മുംബൈ സിറ്റി പരിശീലകനായി ഗിമിറസ് തുടരും
മുംബൈ: മുംബൈ സിറ്റി എഫ്.സി പരിശീലകനായി അലക്സാണ്ടർ ഗിമിറസ് തുടരും. ഇന്ത്യൻ സൂപ്പർ ലീഗ് അവസാന സീസണിൽ മുംബൈയെ ഗ്രൂപ് ജേതാക്കൾ വരെയാക്കി സെമിയിലെത്തിച്ച കോസ്റ്ററീകൻ പരിശീലകനെ നാലാം സീസണിലും നിലനിർത്താൻ തീരുമാനിച്ചതായി ക്ലബ് വ്യക്തമാക്കി. േകാസ്റ്ററീക ദേശീയ ടീമിനായി അഞ്ചുവർഷം പന്തുതട്ടിയ ഗിമിറസ് 1994ലാണ് കോച്ചായി കരിയർ ആരംഭിച്ചത്. കഴിഞ്ഞ സീസണിലെ ടീമിെൻറ മികച്ച പ്രകടനം മുൻനിർത്തിയാണ് ഗിമിറസിനെ പോലൊരു പരിശീലകനെ നിലനിർത്താൻ തീരുമാനിക്കുന്നതെന്ന് മുംബൈ സിറ്റി ഉടമ രൺബീർ കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.