Posted On
date_range Updated On
date_range മുഹമ്മദ് ആസിഫ് ഇനി ഗോകുലം ജഴ്സിയിൽ
കോഴിക്കോട്: നേപ്പാൾ ചാമ്പ്യൻ ക്ലബ് മനാങ് മർഷ്യാങ്ദിക്കായി കളിച്ച മലയാളി ഡിഫൻഡർ മുഹമ്മദ് ആസിഫ് ഇനി െഎ ലീഗ് ക്ലബ് ഗോകുലം കേരളയിൽ. മലപ്പുറം വേങ്ങര സ്വദേശിയായ ആസിഫ് എം.എസ്.പിയിലൂടെ വളർന്നുവന്ന് പുണെ എഫ്.സി അണ്ടർ 19 ടീമിനും പിന്നീട്, കൊൽക്കത്ത ലീഗിൽ സതേൺ സമിതിക്കും കളിച്ചാണ് നേപ്പാളിലെത്തുന്നത്.
സാറ്റ് തിരൂരിരായി കേരള പ്രീമിയർ ലീഗിലും, കൊൽക്കത്ത കസ്റ്റംസ്, ഒ.എൻ.ജി.സി ടീമുകൾക്കും കളിച്ചു. നേപ്പാളിലെ മുൻനിര ക്ലബായ മനാങ്ങിനൊപ്പം എ.എഫ്.സി കപ്പിലും കളിച്ച രാജ്യാന്തര പരിചയവുമായാണ് ഇൗ 23കാരൻ ഗോകുലത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.