Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്; എവർട്ടനെ തകർത്ത് ചെൽസി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി വിജയക്കുതിപ്പ് തുടരുന്നു. മൂന്നാം മത്സരത്തിൽ എവർട്ടനെ 2-0ത്തിനാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ തകർത്തുവിട്ടത്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളിനാണ് എവർട്ടനെ ചെൽസി തോൽപിച്ചത്. 27ാം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ പാസിൽ സെസ്ക്ക് ഫാബ്രിഗസാണ് ആദ്യ ഗോൾ േനടുന്നത്. 40ാം മിനിറ്റിൽ സീസർ ആപ്ലിക്യൂട്ടയുടെ അസിസ്റ്റിൽ മൊറാറ്റ തന്നെ വലകുലുക്കി. വെയ്ൻ റൂണിയുടെ നേതൃത്വത്തിൽ എവർട്ടൻ തിരിച്ചടിക്കാൻ നോക്കിയെങ്കിലും ചെൽസി പ്രതിരോധത്തിൽ തട്ടി മുന്നേറ്റം തകരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.