Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോയുടെ ഇന്ദ്രജാലം പിറന്ന രാത്രി -മെസ്സി
ബാഴ്സലോണ: ടൂറിനിൽ മാന്ത്രിക പ്രകടനവുമായി യുവൻറസിനെ ക്വാർട്ടറിലെത്തിച്ച ക്രി സ്റ്റ്യേനാ റൊണാൾഡോക്ക് ലയണൽ മെസ്സിയുടെ പ്രശംസ. ലിയോണിനെതിരായ ബാഴ്സയുടെ മത്സരത്തിനുശേഷമാണ് മെസ്സി, ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവിനെ പ്രശംസിച്ചത്.
‘‘ഞാൻ വിചാരിച്ചത് അത്ലറ്റികോ മഡ്രിഡ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ്. പക്ഷേ, ക്രിസ്റ്റ്യാനോയും യുവൻറസും അവരെക്കാൾ കരുത്തരായി. മനോഹരമായ മത്സരമായിരുന്നു അത്. ക്രിസ്റ്റ്യാനോയുടെ ഇന്ദ്രജാലം പിറന്ന രാത്രി’’ -മെസ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.