ലാ ലിഗക്കും ബുണ്ടസ്​ ലിഗക്കും തുടക്കം; മെ​സ്സി​ക്കും ഹ​സാ​ഡി​നും​ പ​രി​ക്ക്​

മ​ാഡ്രി​ഡ്​/​മ്യൂ​ണി​ക്​: സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ലും ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ​യി​ലും ​പു​തു സീ​സ​ണി​ന്​ കി​ക്കോ​ഫ്. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബാ​ഴ്​​സ​ലോ​ണ, അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വ ോ​യെ നേ​രി​ട്ട​തോ​ടെ​യാ​ണ്​ ലാ ​ലി​ഗ സീ​സ​ണി​ന്​​ ആ​ദ്യ വി​സി​ലു​യ​ർ​ന്ന​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ഇ​ന്ത ്യ​ൻ സ​മ​യം 8.30ന്​ ​ന​ട​ക്കു​ന്ന ക​ളി​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ സെ​ൽ​റ്റ വി​ഗോ​യാ​ണ്​ എ​തി​രാ​ളി​ക​ൾ.

ശ​നി​യാ​ഴ്​​ച​യി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ വ​ല​ൻ​സി​യ റ​യ​ൽ സോ​സീ​ഡാ​ഡി​നെ​യും മ​യോ​ർ​ക്ക എ​യ്​​ബ​റി​നെ​യും നേ​രി​ടും. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സ്സി​യു​ടെ​യും ഏ​ഡ​ൻ ഹ​സാ​ഡി​​െൻറ​യും പ​രി​ക്കാ​ണ്​ ആ​ദ്യ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളു​ടെ ശോ​ഭ കെ​ടു​ത്തു​ന്ന​ത്. ഇ​രു​വ​ർ​ക്കും ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ന​ഷ്​​ട​മാ​വും. ഹ​സാ​ഡി​​െൻറ ലാ ​ലി​ഗ അ​ര​ങ്ങേ​റ്റ​മാ​ണ്​​ പ​രി​ക്ക്​ വൈ​കി​പ്പി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബ​യേ​ൺ മ്യൂ​ണി​ക്കും ഹെ​ർ​ത ബെ​ർ​ലി​നും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തോ​ടെ ബു​ണ്ട​സ്​ ലി​ഗ​ക്കും തു​ട​ക്ക​മാ​യി. ബ​യ​ർ​ലെ​വ​ർ​കൂ​സ​ൻ-​പാ​ഡെ​ർ​ബോ​ൺ, ബൊ​റു​സി​യ ഡോ​ർ​ട്ട്​​മു​ണ്ട്, ഫ്രെ​യ്​​ബ​ർ​ഗ്​-​മെ​യി​ൻ​സ്, വെ​ർ​ഡ​ർ​ബ്രെ​മ​ൻ-​ഫോ​ർ​ച്യൂ​ണ ഡൂ​സെ​ൽ​ഡോ​ഫ്, വോ​ൾ​ഫ്​​സ്​​ബ​ർ​ഗ്​-​​കെ​ാ​ളോ​ൺ, ബൊ​റു​സി​യ മോ​ൻ​ഷ​ൻ​ഗ്ലാ​ഡ്​​ബാ​ക്ക്​-​ഷാ​ൽ​കെ എ​ന്നി​വ​യാ​ണ്​ ശ​നി​യാ​ഴ്​​ച​ത്തെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

Tags:    
News Summary - Messi, Hazard to miss La Liga openers for Barcelona, Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.