Posted On
date_range Updated On
date_range സീരി എ: മറഡോണയെ മറികടന്ന് മെർെട്ടൻസ്; നാപോളിക്ക് രണ്ടാം സ്ഥാനം
മിലാൻ: സ്ട്രൈക്കർ ഡ്രൈസ് മെർെട്ടൻസ് നാപോളി ജഴ്സിയിൽ ഇതിഹാസ താരം ഡീഗോ മറഡോ ണയുടെ റെക്കോഡ് മറികടന്നു. സീരി എയിൽ ക്ലബിനായി 82ാം ഗോൾ നേടിയാണ് ബെൽജിയൻ സ്ട്രൈക ്കർ അർജൻറീന താരത്തെ (81) പിന്നിലാക്കിയത്. ക്ലബിെൻറ മികച്ച സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് മെർെട്ടൻസ്.
അേൻറാണിയോ വൊയാക് (102), മാരെക് ഹാംസിക് (100) എന്നിവരാണ് മുന്നിലുള്ളത്. മെർെട്ടൻസിെൻറയും (85ാം മിനിറ്റ്) ലോറൻസോ ഇൻസൈെൻറയും (98) ഗോളുകളിൽ കാഗ്ലിയാരിയെ 2-1ന് മറികടന്ന നാപോളി ചാമ്പ്യന്മാരായ യുവൻറസിനു പിന്നിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.