Posted On
date_range Updated On
date_range മത്യാസ് ഡിലിറ്റ് യുവൻറസിലേക്ക്
ടൂറിൻ: അയാക്സിെൻറ വണ്ടർ ബോയ് മത്യാസ് ഡിലിറ്റ് ഇറ്റാലിയൻ ക്ലബ് യുവൻറസിലേക്ക ്. അയാക്സിെൻറ ക്യാപ്റ്റനും പ്രതിരോധത്തിലെ വന്‍മതിലുമായ ഡിലിറ്റിനെ ബാഴ്സലോണ യുടെയും പി.എസ്.ജിയുടെയും വിലപേശലുകൾക്കിടെയാണ് യുവൻറസ് സ്വന്തമാക്കുന്നത്. 19കാരനുവേണ്ടി യുവൻറസ് 62 ദശലക്ഷം പൗണ്ട് മുടക്കുന്നുവെന്നാണ് റിപ്പോർട്ട്.
ചാമ്പ്യൻസ് ലീഗിൽ ഡച്ച് ക്ലബിനെ സെമിഫൈനൽ വരെയെത്തിക്കുന്നതിൽ ഡിലിറ്റ് നിർണായക സാന്നിധ്യമായിരുന്നു. പുതിയ കോച്ച് മൗറിസിയോ സാറി ടീമിലെത്തിക്കുന്ന ആദ്യ താരമാവും ഡിലിറ്റ്. നേരത്തേ ബാഴ്സലോണയിൽ ചേരാൻ ഡിലിറ്റ് താൽപര്യം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.