Posted On
date_range Updated On
date_range കരാർ പുതുക്കിയില്ല; ഫെല്ലീനി യുനൈറ്റഡ് വിടും
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മൗറെയ്ൻ ഫെല്ലെയ്നി ഇൗ വർഷം ക്ലബ് വിടും. താരവുമായി കരാർ പുതുക്കാൻ ക്ലബ് തയാറാകാത്തതോടെയാണ് മാഞ്ചസ്റ്റർ ടീം വിടുമെന്നുറപ്പായത്. ഇൗ സീസണോടുകൂടി ഫെല്ലെയ്നിയുമായുള്ള കരാർ അവസാനിക്കും. 2013ൽ എവർട്ടനിൽ നിന്ന് 27.5 മില്യൺ പൗണ്ടിനാണ് (ഏകദേശം 235 കോടി) താരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങുന്നത്. ‘‘ഇതുവരെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ് എന്നെ സമീപിച്ചിട്ടില്ല. മറ്റു ക്ലബുകളിൽനിന്ന് ഒാഫറുകൾ എത്തിയാൽ സ്വീകരിക്കും’’ -മൗറെയ്ൻ ഫെല്ലെയ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.