Posted On
date_range Updated On
date_range ജീവകാരുണ്യത്തിന് മറഡോണയുടെ ഓട്ടോഗ്രാഫ്
ബ്വേനസ്ഐറിസ്: കോവിഡ് കാലത്ത് ദുരിതത്തിലായവർക്ക് സഹായമെത്തിക്കാൻ ഓട്ടോഗ്രാഫുമായി ഡീഗോ മറഡോണ. 1986 ലോകകപ്പിൽ അണിഞ്ഞ ജഴ്സിയുടെ മാതൃകയിൽ ഒപ്പു വെച്ചാണ് മറഡോണ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയത്.
ഇത് ലേലത്തിൽ വെച്ച് ലഭിക്കുന്ന തുക ബ്വേനസ് ഐറിസിലെ ദരിദ്ര മേഖലയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കും. മറഡോണ രംഗത്തിറങ്ങിയതോടെ സംഭാവനകളും എത്തിത്തുടങ്ങി. ശുചീകരണ ഉപകരണങ്ങൾ, മാസ്ക്കുകൾ, ഭക്ഷണ വസ്തുക്കൾ എന്നിവയും എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.