Posted On
date_range Updated On
date_range മാഞ്ചസ്റ്റർ യുനൈറ്റഡ് ലോകത്തെ സമ്പന്ന ക്ലബ്
ന്യൂയോർക്: ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്ബാൾ ക്ലബ് എന്ന സ്ഥാനം മാഞ്ചസ്റ്റർ യുനൈറ്റഡിന്. ഫോബ്സ് മാസിക തയാറാക്കിയ പട്ടികയിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെയും യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെയും പിന്തള്ളിയാണ് യുനൈറ്റഡ് തലപ്പത്തെത്തിയത്. 369 കോടി ഡോളറാണ് ഇംഗ്ലീഷ് ക്ലബിെൻറ ആസ്തി. ബാഴ്സലോണക്ക് 364 കോടിയും റയലിന് 358 കോടിയും സമ്പാദ്യമുണ്ട്. കഴിഞ്ഞ നാലുവർഷവും ഒന്നാമതായിരുന്ന റയൽ ഇത്തവണ മൂന്നാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.