ഇബ്രയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് ജേതാക്കൾ- VIDEO

ലണ്ടൻ: ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം തവണയും ജേതാക്കളായി. ഞായറാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സൗതാംപ്ടണനെ 3-2ന് തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. സൂപ്പർതാരം സ്ലാട്ടൻ ഇബ്രാമോവിച്, ജെസ്സി ലിങ്കാർഡ് എന്നിവർ ആദ്യ പകുതയിൽ യുണൈറ്റഡിന് 2-2ൻെറ ലീഡ് ഉണ്ടാക്കിക്കൊടുത്തിരുന്നു. പിന്നീട് ഇറ്റാലയിൻ താരം മനോലോ ഗബിയാദിനി ഇരട്ട ഗോളുകൾ നേടി സൗതാംപ്ടണനെ സമനിലയിലെത്തിച്ചു. എന്നാൽ 87 മിനിറ്റിൽ വിജയഗോൾ നേടി ഇബ്ര മാഞ്ചസ്റ്ററിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. സീസണിൽ തന്റെ 26- ാം ഗോൾ ആണ് ഇബ്ര നേടിയത്. 
 

Full View
Tags:    
News Summary - manchester united

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.