ചെൽസിയെ മലർത്തിയടിച്ച്​ യുണൈറ്റഡ്​

ലണ്ടൻ: ചെൽസി​െയ സ്വന്തം തട്ടകമായ സ്​റ്റാംഫോർഡ്​ ബ്രിഡ്​ജിൽ മലർത്തിയടിച്ച്​ മാഞ്ചസ്​റ്റർ യുണൈറ്റഡ്​ വിജയവ ഴിയിൽ തിരിച്ചെത്തി. തകർപ്പൻ ഫോമിൽ പന്തുതട്ടിയ ഫ്രഞ്ച്​താരം ആൻറണി മാർഷലും(45), ഇംഗ്ലീഷ്​ താരം ഹാരി മഗ്വയറും(66) ആണ്​ യുണൈറ്റഡിനായി വലകുലുക്കിയത്​​.

മത്സരത്തിൽ ഏറിയപങ്കും പന്ത്​ കൈവശം വെച്ചിട്ടും ഗോൾനേടാൻ ചെൽസിക്കായില്ല. ആദ്യനാലിൽ ഇടം പിടിക്കാൻ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ നടക്കുന്നത്​. 26 മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെൽസി 41പോയൻറുമായി നാലാമതും 38പോയൻറുമായി മാഞ്ച​സ്​റ്റർ യുണൈറ്റഡ്​ ഏഴാമതുമാണ്​.


Tags:    
News Summary - manchester united chelsea epl football -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT