Posted On
date_range Updated On
date_range യുനൈറ്റഡിന് വമ്പൻ ജയം
പെർത്ത്: പ്രീസീസൺ സൗഹൃദമത്സരത്തിൽ ലീഡ്സിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് വ മ്പൻ ജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യുനൈറ്റഡിെൻറ ജയം. ഏഴാം മിനിറ്റിൽ കൗമാര താരം മേസൺ ഗ്രീൻവുഡാണ് അക്കൗണ്ട് തുറന്നത്. സീനിയർ ടീം ജഴ്സിയിൽ ഗ്രീൻവുഡിെൻറ ആദ്യ ഗോളാണിത്.
മാർകസ് റാഷ്ഫോഡ് (27), ഫിൽ ജോൺസ് (51), ആൻറണി മാർഷ്യൽ (69) എന്നിവർ പട്ടിക തികച്ചു.
ബെൽജിയം താരം റെമേലു ലുകാകു ഇക്കുറിയും ആദ്യ ഇലവനിൽ സ്ഥാനംപിടിച്ചില്ല. ജൂലൈ 20ന് ഇൻറർ മിലാനെതിരെയും ജൂലൈ 25ന് ടോട്ടൻഹാമിനെതിരെയുമാണ് യുനൈറ്റഡിെൻറ അടുത്ത പ്രീസീസൺ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.