മാഞ്ചസ്​റ്ററി​െൻറ നിറം ചുവപ്പ്​; ഇരട്ടഗോളിൽ യുണൈറ്റഡ്​

മാഞ്ചസ്​റ്റർ: സീസണിലെ രണ്ടാം ഡർബിയിലും സിറ്റിയെ വീഴ്​ത്തി യുണൈറ്റഡ്​. മാഞ്ചസ്​റ്റർ നഗരത്തി​ലെ ഫുട്​​ബാൾ രാജ ാക്കൻമാർ ഓൾഡ്​ ട്രോഫോഡിൽ കൊമ്പുകോർത്തപ്പോൾ എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു യുണൈറ്റഡി​​​െൻറ ജയ ം. ഡിസംബറിൽ സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലും യുണൈറ്റഡ്​ വിജയിച്ചിരുന്നു.

30ാം മിനിറ്റിൽ ആൻറണി മാർഷ്യലും ഇഞ്ചുറി ടൈമിൽ സ്​കോട്ട്​ മക്​ടൊമിനായിയുമാണ്​ യുണൈറ്റഡിനായി ഗോൾ കുറിച്ചത്​. പന്തടക്കത്തിലും പാസിങിലും മുന്നിൽ നിന്നെങ്കിലും ഗോളിലേക്ക്​ നിറയൊഴിക്കാൻ സിറ്റിക്കായില്ല. പുതുതായി ടീമിലെത്തിച്ച പോർച്ചുഗീസ്​ മിഡ്​ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്​ മിന്നുംഫോം തുടർന്നത്​ യുണൈറ്റഡിന്​ തുണയായി​.

പന്തുകിട്ടു​േമ്പാൾ എതിർഗോൾമുഖത്തേക്ക്​ ആക്രമിച്ച്​ കയറുക എന്ന കോച്ച്​ സോൾഷ്യറുടെ
തന്ത്രം യുണൈറ്റഡ്​ കളിക്കളത്തിൽ നടപ്പാക്കിയപ്പോൾ പെപ്​ ഗാർഡി​േയാളക്കും സംഘത്തിനും മറുമരുന്നുണ്ടായിരുന്നില്ല. 29 കളികൾ ​പൂർത്തിയാക്കിയ യുണൈറ്റഡ്​ 45 പോയൻറുമായി അഞ്ചാംസ്ഥാനത്തും 28 കളികളിൽ നിന്നും 57 പോയൻറുമായി സിറ്റി രണ്ടാമതുമാണ്​.

Tags:    
News Summary - Manchester United beat Manchester City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.