Posted On
date_range Updated On
date_range കമ്യൂണിറ്റി ഷീൽഡ്; ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ ചാമ്പ്യൻ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ വിളംബരപോരാട്ടമായ കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മുത്തം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് (5-4) പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം തവണയും കമ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കിയത്.
ഷൂട്ടൗട്ടിൽ ജോർജീന്യോ വിനാൽഡമിെൻറ കിക്ക് തടഞ്ഞിട്ട സിറ്റി ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയാണ് മത്സരത്തിലെ ഹീറോ. ഫുൾടൈമിൽ 1-1ന് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. സിറ്റിക്കായി റഹീം സ്റ്റർലിങ്ങും (12) ലിവർപൂളിനായി ജോയൽ മാറ്റിപും (77) ഗോളുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.