വിഗാൻ: പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടി കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഗോൾ നേടാനാവാതെ അപ്രതീക്ഷിത തോൽവിയുമായി എഫ്.എ കപ്പിൽനിന്ന് പുറത്ത്. അഞ്ചാം റൗണ്ടിൽ മൂന്നാം ഡിവിഷൻ ക്ലബായ വിഗാൻ അത്ലറ്റിക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി പരാജയം രുചിച്ചത്. 79ാം മിനിറ്റിൽ വിൽ ഗ്രിഗ്ഗിെൻറ വകയായിരുന്നു വിഗാെൻറ വിജയഗോൾ. സിറ്റി ഡിഫൻഡർ കെയ്ൽ വാക്കറിെൻറ പിഴവ് മുതലെടുത്തായിരുന്നു ഗോൾ.
2013 എഫ്.എ കപ്പ് ഫൈനലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മത്സരം. അന്ന് ഒരു സിറ്റി കളിക്കാരൻ ചുവപ്പുകാർഡ് കണ്ടതിനു പിന്നാലെ വിഗാൻ ഗോൾ നേടി ജയിക്കുകയായിരുന്നു. ഇത്തവണ ഫാബിയൻ ഡെൽഫിന് മാർച്ചിങ് ഒാർഡർ കിട്ടിയതിനു പിന്നാലെ വിഗാൻ വിജയ ഗോൾ കണ്ടെത്തി. മുൻനിരയിൽ അവസരങ്ങളേറെ പാഴാക്കിയ സൂപ്പർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയായിരുന്നു സിറ്റി നിരയിൽ വില്ലനായത്. പ്രീമിയർ ലീഗിലെ കഴിഞ്ഞ കളിയിൽ നാലു ഗോളടിച്ചിരുന്ന അഗ്യൂറോക്ക് വിഗാനെതിരെ തൊട്ടതെല്ലാം പിഴച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.