Posted On
date_range Updated On
date_range കൗട്ടീന്യോയുടെ മിന്നും പ്രകടനം: ഏഷ്യ ട്രോഫി ലിവർപൂളിന്
ഹോേങ്കാം: ബ്രസീൽ താരം ഫിലിപ്പ് കൗട്ടീന്യോയുടെ മിന്നും പ്രകടനത്തിൽ പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി ചാമ്പ്യൻഷിപ്പിൽ ലിവർപൂളിന് കിരീടം. ആവേശകരമായ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 2-1ന് തോൽപിച്ചാണ് ഏഷ്യ ട്രോഫി എട്ടാം എഡിഷനിൽ ലിവർപൂൾ വിജയികളായത്. കൗട്ടീന്യോ ഒരു അസിസ്റ്റും ഗോളുമായി നിറഞ്ഞുനിന്നു. 12ാം മിനിറ്റിൽ ഇസ്ലാം സ്ലിമാനിയുടെ ഗോളിൽ ലെസ്റ്റർ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, എ.എസ് റോമയിൽനിന്ന് ലിവർപൂൾ റാഞ്ചിയ സൂപ്പർ താരം മുഹമ്മദ് സലാഹ് ലിവർപൂളിനെ ഒപ്പമെത്തിച്ചു. 44ാം മിനിറ്റിൽ കൗട്ടീേന്യാതന്നെ ഗോൾ നേടി ലിവർപൂളിനെ വിജയിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.