Posted On
date_range Updated On
date_range മെസ്സിക്ക് പരിക്ക്; രണ്ടാഴ്ച വിശ്രമം
ബാഴ്സലോണ: കാൽവണ്ണയിൽ പരിക്കേറ്റ ലയണൽ മെസ്സിക്ക് രണ്ടാഴ്ച വിശ്രമം. സ്പാനിഷ് ലാ ലിഗ സീസണിന് മുന്നോടിയായി ബാഴ്സലോണ അമേരിക്കൻ പര്യടനത്തിന് പുറപ്പെടും മുമ്പാണ് മെസ്സിയുടെ പരിക്ക് വാർത്ത പുറത്തുവന്നത്. ഇതോടെ അമേരിക്കൻ പര്യടനത്തിൽനിന്നും താരത്തെ ഒഴിവാക്കി. കഴിഞ്ഞ ദിവസം ആഴ്സനലിനെതിരെ മെസ്സി കളിച്ചിരുന്നില്ല. ബുധനാഴ്ച നാപോളിക്കെതിരെയാണ് ബാഴ്സയുടെ മത്സരം. ലാ ലിഗ സീസണിന് 17ന് കിക്കോഫ് കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.