Posted On
date_range Updated On
date_range ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ലയണൽ മെസ്സി
റഷ്യ: ഈ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട പറയാനൊരുങ്ങി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. അന്താരാഷ്ട്ര കരിയറിലെ തൻെറ ഭാവി ഈ ലോകകപ്പിൽ അർജൻറീന ലോകകപ്പ് നേടുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മെസ്സി വ്യക്തമാക്കി.
മൂന്ന് നിർണായക ഫൈനലുകളിൽ കളിക്കുന്നത് എളുപ്പമല്ല, അഭിനന്ദിക്കപ്പെടേണ്ടതാണ്. എന്നാലും കിരീടം നേടിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ അതത്ര എളുപ്പമല്ല- സ്പാനിഷ് മാധ്യമത്തോട് മെസ്സി മനസ്സു തുറന്നു.
2016ൽ കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിന് പിന്നാലെ മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.