Posted On
date_range Updated On
date_range മെസ്സിയുടെ തിരിച്ചുവരവ്; ലാ ലിഗയിൽ ബാഴ്സലോണക്ക് ജയം
സീസണിലെ ആദ്യമത്സരത്തിന് ലയണൽ മെസ്സി ഇറങ്ങിയപ്പോൾ ലാ ലിഗയിൽ ബാഴ്സലോണക്ക് ജയം. വില്ലാറയലിനെയാണ് ബാഴ്സ 2-1ന് തോ ൽപിച്ചത്. ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളിന് ലീഡ് നേടാനായത് കാറ്റലൻന്മാരെ തുണച്ചു. മത്സരം തുടങ്ങി ആറ് മിനിറ്റിനകം ഗ്രീസ്മാൻ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. പിന്നീട് ബ്രസീലിയൻ താരം ആർതർ മെലോയും ലക്ഷ്യം കണ്ടു. 44ാം മിനിറ്റിൽ സാൻറി കസോർല ആണ് വില്ലാറയലിനായി ഗോൾ നേടിയത്.
ആദ്യപകുതിക്ക് പിന്നാലെ മെസ്സിയെ പിൻവലിച്ച് ഡെംബാലയെ കോച്ചിറക്കി .മെസ്സി, ഗ്രീസ്‌മാൻ, ലൂയിസ് സുവാരസ് എന്നിവർ മുന്നേറ്റനിരയിൽ മികവ് പുലർത്തി.
ലീഗിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി ബാഴ്സലോണ നാലാം സ്ഥാനത്താണ്. ഗ്രാനഡ, അത്‌ലറ്റിക് ബിൽബാവോ, റയൽ മാഡ്രിഡ് എന്നിവരാണ് യഥാക്രമം ബാഴ്സക്ക് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.