ബാഴ്​സക്കും അത്​ലറ്റിക്കോക്കും ജയം

ലാലിഗ മത്സരങ്ങളിൽ കരുത്തരായ ബാഴ്​സലോണക്കും അത്​ലറ്റികോ മാഡ്രിഡിനും ജയം. സ്വന്തം തട്ടകമായ ക്യാമ്പ്​ നൗവിൽ നടന്ന പോരാട്ടത്തിൽ റയൽ സോസിദാദിനെയാണ്​ ബാഴ്സ തകർത്തത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കായിരുന്നു ബാഴ്​സയുടെ ജയം.

45ാം മിനിറ്റിൽ ലെംഗ്ലറ്റ്​, 64ാം മിനിറ്റിൽ ജോർഡ്​ ആൽബ എന്നിവരായിരുന്നു ബാഴ്​സക്കായി വല കുലുക്കിയത്​. 62ാം മിനിറ്റിലായിരുന്നു ജുവാമി സോസിദാദിനായി സ്​കോർ ചെയ്​തത്​.

അതേസമയം മറുപടിയില്ലാത്ത ഒരു ഗോളിനാണ്​ അത്​ലറ്റി​േകാ മാഡ്രിഡ്​ ഐബറിനെ തകർത്തത്​. ഐബറി​​െൻറ ഹോംഗ്രൗണ്ടിലായിരുന്നു മത്സരം. 85ാം മിനിറ്റിൽ ​ലെമറാണ്​ അത്​ലറ്റിക്കോയുടെ ഗോൾ നേടിയത്​.

Tags:    
News Summary - la liga barca and atletico won-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.