Posted On
date_range Updated On
date_range കിങ്സ് കപ്പ്: റയലിന് ജയം; ബാഴ്സക്ക് സമനില
മഡ്രിഡ്: കിങ്സ് കപ്പ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ റയൽ മഡ്രിഡ് വിജയം കുറിച്ചപ്പോൾ, വമ്പന്മാരില്ലാതെയിറങ്ങിയ ബാഴ്സക്ക് സമനില. സെൽറ്റ വിഗോയാണ് ബാഴ്സലോണയെ സ്വന്തം മൈതാനത്ത് 1-1ന് തളച്ചത്. 22കാരൻ മാനുവൽ അരാനെയ്സ് 15ാം മിനിറ്റിൽ തന്നെ ബാഴ്സലോണയെ മുന്നിലെത്തിച്ചു. എന്നാൽ, 31ാം മിനിറ്റിൽ ഫിയോൺ സിസ്റ്റോ സൂപ്പർ ഗോളിലൂടെ സെൽറ്റ വിഗോയെ ഒപ്പമെത്തിച്ചു.
ക്രിസ്റ്റ്യാേനായില്ലാതെ കളത്തിലിറങ്ങിയ റയൽ മഡ്രിഡ്, രണ്ടാം ഡിവിഷൻ ക്ലബായ നുമാൻസിയയെ 3-0ത്തിനാണ് തോൽപിച്ചത്. രണ്ടു പെനാൽറ്റികൾ ഗാരത് ബെയ്ലും (35ാം മിനിറ്റ്) ഇസ്കോയും (89) ഗോളാക്കിയപ്പോൾ, ഇഞ്ചുറി സമയത്ത് ബോറ മയോറൽ (93) പട്ടിക പൂർത്തീകരിച്ചു. പത്തിനാണ് രണ്ടാം പാദ മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.