Posted On
date_range Updated On
date_range ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തിന് കന്നി കിരീടം
ജമ്മു: ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബാളിൽ കേരളത്തിന് കന്നി കിരീടം. എതിരില്ലാത്ത ഒരു ഗോളിന് ഹരിയാനയെ തോൽപിച്ചാണ് കേരളത്തിെൻറ കുട്ടികൾ കിരീടം ചൂടിയത്. കളിയുടെ രണ്ടാം പകുതിയിൽ കേരളത്തിനുവേണ്ടി വൈസ് ക്യാപ്റ്റൻ അബു താഹിറാണ് ഗോൾ നേടിയത്.
രാവിലെ നടന്ന സെമിഫൈനലിൽ മണിപ്പൂരിനെ 2-1ന് തോൽപിച്ചാണ് ഫൈനലിലിടം നേടിയത്. കിരീട നേട്ടത്തോടെ ഖേലോ ഇന്ത്യ മത്സരങ്ങളിൽ പങ്കെടുക്കാനും ടീം യോഗ്യത നേടി. എസ്. തേജസ് കൃഷ്ണയാണ് ക്യാപ്റ്റൻ. ആൻറണി ജോർജ് പരിശീലകനും പി. ദിലീപ് മാനേജറുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.