കേരളത്തിന്​ എ.എസ്​ റോമയുടെയും സഹായം

റോം: ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തി​ന്​ സ​ഹാ​യ​വു​മാ​യി ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ എ.​എ​സ്​ റോ​മ​യും. റോ​മ​യു​ടെ ട്വി​റ്റ​ർ പേ​ജി​ലാ​ണ്​ ദു​ര​ന്ത​ബാ​ധി​ത​രാ​യ കേ​ര​ള ജ​ന​​ത​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വും സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ച​ത്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി സീ​നി​യ​ർ ടീ​മി​​ലെ താ​ര​ങ്ങ​ളു​ടെ ജ​ഴ്​​സി ലേ​ല​ത്തി​നു വെ​ക്കു​മെ​ന്നും റോ​മ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‘‘എ.​എ​സ്​ റോ​മ​യി​ലെ എ​ല്ലാ​വ​രു​ടെ​യും മ​ന​സ്സ്​​ കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട ദു​ര​ന്ത​ബാ​ധി​ത​ർ​ക്കൊ​പ്പ​മാ​ണ്.

ആ​രാ​ധ​ക​ർ​ക്ക്​ താ​ഴെ കാ​ണു​ന്ന വി​ലാ​സ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​വു​ന്ന​താ​ണ്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി സീ​നി​യ​ർ ടീ​മി​ലെ അ​ഞ്ചു താ​ര​ങ്ങ​ൾ അ​ണി​ഞ്ഞ ജ​ഴ്​​സി ലേ​ല​ത്തി​ന്​ വെ​ക്കും’’ -റോ​മ ട്വി​റ്റ​റി​ൽ കു​റി​ച്ചു. നേ​ര​ത്തേ, ബാ​ഴ്​​സ​ലോ​ണ, ലി​വ​ർ​പൂ​ൾ ടീ​മു​ക​ളും കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​നാ​യി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

Tags:    
News Summary - Kerala Flood: Italian League AS Roma Donate -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT