Posted On
date_range Updated On
date_range മഞ്ഞുവീഴ്ച, ഫ്ലൈറ്റില്ല; ഗോകുലം ടീം ശ്രീനഗറിൽ കുടുങ്ങി
കോഴിക്കോട്: ഐ ലീഗിൽ റിയൽ കശ്മീർ എഫ്.സിയുമായി എവേ മത്സരത്തിന് പോയ ഗോകുലം കേരള ടീം ശ്രീനഗറിൽ കുടുങ്ങി. ബുധനാഴ്ചത ്തെ മത്സരത്തിന് ശേഷം വ്യാഴാഴ്ച മടങ്ങാനിരിക്കേ മഞ്ഞുവീഴ്ച കാരണം വിമാന സർവിസുകൾ റദ്ദാക്കിയതാണ് വിനയായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഇൻഡിഗോ വിമാനത്തിൽ മുംെബെ വഴി കരിപ്പൂരിലേക്ക് വരാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ടു ദിവസമായി വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു. കോച്ചും സ്റ്റാഫുമടക്കം 28 പേരാണ് സംഘത്തിലുള്ളത്. സർവിസ് പുനഃക്രമീകരിക്കുമ്പോൾ ഊഴമനുസരിച്ച് അടുത്ത ബുധനാഴ്ച മാത്രമേ പോകാനാവൂവെന്നാണ് വിമാനക്കമ്പനി പറയുന്നത്. ഞായറാഴ്ച കോഴിക്കോട്ട് ടീമിന് മത്സരമുണ്ട്.
അഞ്ചു പേരെ വീതം കൊണ്ടു പോകാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഗോകുലം മാനേജർ രാജ റിസ്വാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.