കാം​ബി​യാ​സോ, കാ​നു, ഛേത്രി ​അ​തി​ഥി​ക​ൾ; ന​റു​ക്കെ​ടു​പ്പ്​ നാ​ളെ

മും​ബൈ: അ​ണ്ട​ർ-17 ലോ​ക​ക​പ്പ്​ ഗ്രൂ​പ്​​ റൗ​ണ്ടി​ലെ പോ​രാ​ട്ടം ആ​രൊ​ക്കെ​െ​യ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച വ്യ​ക്​​ത​മാ​വും. ലോ​ക​ക​പ്പി​​ന്​ മു​ന്നോ​ടി​യാ​യു​ള്ള പ്ര​ധാ​ന ച​ട​ങ്ങാ​യ ന​റു​ക്കെ​ടു​പ്പ്​ വെ​ള്ളി​യാ​ഴ്​​ച മും​ബൈ​യി​ൽ ന​ട​ക്കും. ലോ​ക ഫു​ട്​​ബാ​ളി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ അ​ർ​ജ​ൻ​റീ​ന​യു​ടെ എ​സ്​​ത​ബാ​ൻ കാം​ബി​യ​ാ​സോ, നൈ​ജീ​രി​യ​യു​ടെ നു​വാ​ൻ​കോ കാ​നു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. ഇ​ന്ത്യ​ൻ നാ​യ​ക​ൻ സു​നി​ൽ ഛേത്രി, ​ഒ​ളി​മ്പി​ക്​​സ്​ ബാ​ഡ്​​മി​ൻ​റ​ൺ വെ​ള്ളി മെ​ഡ​ൽ ജേ​താ​വ്​ പി.​വി. സി​ന്ധു, ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത​നേ​ടി​യ ടീ​മു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ആ​റ്​ വേ​ദി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും. 

അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ലെ ആ​ദ്യ​കാ​ല താ​ര​ങ്ങ​ളാ​ണ്​ കാ​നു​വും കാം​ബി​യാ​സോ​യും. 1993ൽ ​ഇൗ​ജി​പ്​​ത്​ കി​രീ​ട​മ​ണി​ഞ്ഞ​പ്പോ​ൾ അ​ഞ്ച്​ ഗോ​ള​ടി​ച്ച്​ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്നു കാ​നു. ടൂ​ർ​ണ​മ​െൻറി​ൽ മ​ത്സ​രി​ക്കു​ന്ന 24 ടീ​മു​ക​ളു​ടെ സീ​ഡി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നാ​ല്​ പാ​ത്ര​ങ്ങ​ൾ തി​രി​ച്ചാ​വും ന​റ​ു​ക്കെ​ടു​പ്പ്. ഒ​രു പാ​ത്ര​ത്തി​ൽ ആ​റ്​ ടീ​മു​ക​ൾ വീ​തം. ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ആ​ദ്യ പോ​ട്ടി​ലാ​ണ്​ ഇ​ന്ത്യ.
Tags:    
News Summary - Kanu, Cambiasso to attend official draw for FIFA U-17 World Cup sports news, malayalam news, madhyamam,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT