Posted On
date_range Updated On
date_range ഡിബാലക്ക് പരിക്ക്; യുവൻറസിന് തിരിച്ചടി
റോം: ബാഴ്സലോണക്കാർ കൂടോത്രക്കാരാേണാ...? ഇറ്റാലിയൻ ചാമ്പ്യൻ ക്ലബ് യുവൻറസിെൻറ പരിശീലകൻ മസിമിലിയാനോ അലെഗ്രി ഇങ്ങനെ ചോദിച്ചാൽ അദ്ഭുതപ്പെടേണ്ട. യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ ബാഴ്സലോണയെ 3-0ത്തിന് തരിപ്പണമാക്കി ബുധനാഴ്ച രാത്രിയിൽ ബാഴ്സലോണയിൽ കളിക്കാനിരിക്കെ സ്റ്റാർസ്ട്രൈക്കർ പൗലോ ഡിബാല പരിക്കേറ്റ് വീണതിെൻറ ഞെട്ടലിലാണ് അലെഗ്രിയും ഇറ്റാലിയൻ ക്ലബ് ആരാധകരും. സീരി ‘എ’യിൽ പെസ്കാരക്കെതിരായ മത്സരത്തിെൻറ 54ാം മിനിറ്റിലായിരുന്നു ഡിബാല എതിർ ഡിഫൻഡറുടെ മാരക ഫൗളിൽ കണങ്കാലിന് പരിക്കേറ്റ് പിൻവാങ്ങിയത്. താരംതന്നെ ആവശ്യപ്പെട്ട പ്രകാരം സബ്സ്റ്റിറ്റ്യൂഷൻ അനുവദിച്ചതോടെ ആരാധകർക്കും കോച്ചിനും നെഞ്ചിടിപ്പായി. ഇനി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ഡിബാല കളിക്കുമോയെന്ന് അവസാനനിമിഷം മാത്രമേ ഉറപ്പിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.