Posted On
date_range Updated On
date_range ഒരു നൂറ്റാണ്ടിനൊടുവിൽ യുവൻറസിന് കുപ്പായമാറ്റം
മിലാൻ: വിശ്വാസംപോലെ ഒരു നൂറ്റാണ്ടിലേറെയായി അണിഞ്ഞുനടന്ന സീബ്രാവരയൻ കുപ്പായ ത്തോട് വിടചൊല്ലി യുവൻറസ്. 1903 മുതൽ ക്ലബിനൊപ്പം കൊണ്ടുനടക്കുന്ന കറുപ്പും വെളുപ്പും വരയുള്ള കുപ്പായത്തിനു പകരം അടുത്ത സീസണിൽ യുവൻറസിന് പുതിയ ഹോം കിറ്റ്.
വലതുവശം വെള്ളയും ഇടതുവശം കറുപ്പും നിറത്തിലാണ് പുതിയ ജഴ്സി. ഇടയിൽ പിങ്ക് നിറത്തിൽ നേരിയ വരയുമുണ്ട്. പുതിയ കുപ്പായത്തിലാണ് ഞായറാഴ്ച എ.എസ് റോമക്കെതിരെ യുവൻറസ് കളിച്ചത്. ഒരു നൂറ്റാണ്ടായി കണ്ടുശീലിച്ച കുപ്പായമാറ്റത്തോട് ആരാധകർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് ക്ലബ് മാനേജ്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.