Posted On
date_range Updated On
date_range ഗോളടിമേളം തുടർന്ന് ക്രിസ്റ്റ്യാനോ; യുവൻറസിന് ജയം
ടൂറിൻ: യുവൻറസ് ജഴ്സിയിൽ ഗോളടിമേളം തുടർന്ന് ക്രിസ്റ്റ്യാനോ െറാണാൾഡോ. പോർ ചുഗൽ താരത്തിെൻറ ഇരട്ടഗോൾ മികവിൽ പാർമയെ 2-1ന് തോൽപിച്ച് യുവൻറസ് സീരി ‘എ’ പോയ ൻറ് പട്ടികയിൽ നാലു പോയൻറ് ലീഡോടെ ഒന്നാം സ്ഥാനം നിലനിർത്തി.
43ാം മിനിറ്റിൽ ബ്ലെയ്സ് മറ്റൗഡിയുടെ പാസിൽനിന്ന് വലകുലുക്കി ക്രിസ്റ്റ്യാനോ യുവൻറസിനെ മുന്നിലെത്തിച്ചു. തുടർച്ചയായ ഏഴാം സീരി ‘എ’ മത്സരത്തിലാണ് 34കാരൻ ഗോൾ കണ്ടെത്തുന്നത്. എന്നാൽ, 55ാം മിനിറ്റിൽ പാർമ തിരിച്ചടിച്ചു. മൂന്നുമിനിറ്റ് മാത്രമാണ് പാർമയുടെ സന്തോഷത്തിന് ആയുസ്സുണ്ടായിരുന്നത്.
പൗളോ ഡിബാലയുടെ പാസ് മനോഹരമായി വലയിലേക്ക് അടിച്ചുകയറ്റി പോർചുഗീസ് താരം ടൂറിൻ ക്ലബിന് ജയം നേടിക്കൊടുത്തു. യുവൻറസ് (51) ഒന്നും, ഇൻറർ മിലാൻ (47) രണ്ടും സ്ഥാനത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.