Posted On
date_range Updated On
date_range ഡിലിറ്റിന് കന്നി ഗോൾ; യുവൻറസ് വീണ്ടും മുന്നിൽ
ടോറിനോ: ടൂറിൻ ഡെർബിയിൽ ടോറിനോയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി യുവൻറസ് സീരി എയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡച്ച് ഡിഫൻഡർ മാതിസ് ഡിലിറ്റിെൻറ കന്നി ഗോൾ മികവിലായിരുന്നു യുവൻറസിെൻറ ജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോ റെണാൾഡോയെയും മിന്നുംഫോമിലുള്ള പൗലോ ഡിബാലയെയും ടോറിനോ പിടിച്ചുകെട്ടി.
അയാക്സ് ആംസ്റ്റർഡാമിൽനിന്ന് ഇറ്റാലിയൻ ചാമ്പ്യന്മാർ കൂടാരത്തിലെത്തിച്ച ഡച്ച് സെൻറർ ബാക്ക് കൊതിച്ച തുടക്കം ഏറെ വൈകിയാണ് ലഭ്യമായത്. കത്രികപ്പൂട്ട് പൊട്ടിച്ച് 70ാം മിനിറ്റിലായിരുന്നു ഡിലിറ്റിെൻറ വിജയഗോൾ. ഗോൺസാലോ ഹിഗ്വെയ്നാണ് ഗോളിനു പിന്നിൽ ചരടുവലിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിൽ റൊമേലു ലുകാകുവിെൻറ ഇരട്ട ഗോൾ മികവിൽ ബോളോണയെ 2-1ന് തോൽപിച്ച ഇൻറർ മിലാൻ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.