Posted On
date_range Updated On
date_range സീരി എ: നാപോളിക്കെതിരെ നാടകീയ വിജയവുമായി യുവൻറസ്
മിലാൻ: മൂന്നു ഗോളിന് പിറകിൽനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന് സമനില പിടിച്ചതിനൊടുവിൽ ഇഞ്ചുറി സമയത്ത് വഴങ്ങിയ സെൽഫ് ഗോളിൽ ഇറ്റാലിയൻ സീരീ എയിൽ നാപോളിക്ക് തോൽവി.
കരുത്തർ മുഖാമുഖം നിന്ന കളിയിൽ യുവൻറസാണ് നാടകീയ വിജയവുമായി മടങ്ങിയത്. ആദ്യ മണിക്കൂർ കളി പൂർണമായി നിയന്ത്രിച്ച യുവെ തുടരെ നേടിയ ഗോളുകളിൽ എല്ലാം അനായാസമെന്നു തോന്നിച്ചിടത്തായിരുന്നു നാപോളിയുടെ ഗംഭീര തിരിച്ചുവരവ്.
ഡാനിലോയും ഗോൺസാലോ ഹിഗ്വയ്നും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവൻറസിനായി ഗോൾ കുറിച്ചപ്പോൾ കാൽമണിക്കൂറിെൻറ ഇടവേളയിൽ നാപോളി മൂന്നും മടക്കി. കോസ്റ്റാസ് മനോലാസ്, ഹിർവിങ് ലൊസാനോ, ജിയോവാനി ഡി ലോറൻസോ ലോറൻസോ എന്നിവരായിരുന്നു സ്കോറർമാർ. ഇഞ്ചുറി സമയത്ത് ഖാലിദു കൗലിബാലിയുടെ സെൽഫ് ഗോൾ നാപോളിയുടെ നെഞ്ചകം പിളർക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.