റൊണാൾഡോയില്ല; യുവൻറസിൻെറ വിജയക്കുതിപ്പ് അവസാനിച്ചു

ടൂറിൻ: തോൽവിയറിയാതെ കുതിച്ച യുവൻറസും ഒടുവിൽ തോറ്റു. സീരി ‘എ’യിൽ സൂപ്പർ താരം ക്രിസ്​റ്റ്യ​ാനോ റൊണാൾഡോയി ല്ലാതെ കളത്തിലിറങ്ങിയ യുവൻറസിനെ ജിനോവ 2-0ത്തിന്​ തോൽപിച്ചു. 24 ജയത്തിനും മൂന്നു​ സമനിലക്കുമൊടുവിലാണ്​ തോൽവി.

ജനുവരി ട്രാൻസ്​ഫറിൽ യുവൻറസിൽനിന്നു വാങ്ങിയ സ്​റ്റിഫാനോ സ്​റ്റുറാറോയാണ് ​(72) ജിനോവയുടെ ആദ്യ ഗോൾ നേടുന്നത്. 81ാം മിനിറ്റിൽ ഗൊറാൻ പാൻ​ഡേവ്​ രണ്ടാം ഗോളും നേടിയതോടെ ചാമ്പ്യന്മാരുടെ വിജയക്കുതിപ്പിന്​ അവസാനമായി.

ഡിബാല, മാൻസൂകിച്​ തുടങ്ങിയ മുന്നേറ്റനിരക്കാർ ലോങ്​ റേഞ്ചറും ഹെഡറുമെല്ലാമായി ആക്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. തോൽവി യുവൻറസി​​െൻറ കിരീടക്കുതിപ്പിന്​ ഒരു തടസ്സവുമാവില്ല. 75 പോയൻറുമായി യുവൻറസ്​ എതിരാളികളില്ലാതെ ബഹുദൂരം മുന്നിലാണ്​.

Tags:    
News Summary - Juventus beaten in Genoa after Ronaldo was left out of squad- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT