ജോബി ജസ്റ്റിൻ എ.ടി.കെയിൽ
കൊൽക്കത്ത: മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ െഎ.എസ്.എൽ ക്ലബായ എ.ടി.കെയിൽ. ഇൗസ് റ്റ് ബംഗാളിൽനിന്ന് മൂന്നു വർഷത്തെ കരാറിലാണ് 25കാരൻ എ.ടി.കെയിലേക്ക് ചേക്കേറുന്ന ത്. െഎ ലീഗിൽ റണ്ണറപ്പായ ഇൗസ്റ്റ് ബംഗാളിനുവേണ്ടി 17 കളികളിൽ ഒമ്പത് ഗോളുകൾ നേടിയ ജോബി ലീഗിൽ കൂടുതൽ സ്കോർ ചെയ്ത ഇന്ത്യൻ താരമായിരുന്നു.
കേരള യൂനിവേഴ്സിറ്റി ടീമിൽനിന്ന് ടൈറ്റാനിയം, കെ.എസ്.ഇ.ബി വഴി 2017-18 സീസണിൽ ഇൗസ്റ്റ് ബംഗാളിലെത്തിയ ജോബി രണ്ട് സീസണുകളിലായി ക്ലബിനുവേണ്ടി 47 മത്സരങ്ങളിൽ 18 ഗോളുകൾ നേടിയിട്ടുണ്ട്.
െഎ ലീഗ് സീസണിലെ അവസാനഘട്ടത്തിൽ െഎസ്വാൾ എഫ്.സി ഡിഫൻഡർ കരീം നുറൈനുമായി കൊമ്പുകോർത്ത ജോബിക്ക് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആറ് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തുകയും ഒരു ലക്ഷം പിഴയിടുകയും ചെയ്തിരുന്നു. സ്പാനിഷ് താരങ്ങളായ മാനുവൽ ലാൻസറോെട്ട, എഡു ഗാർഷ്യ, ഇംഗ്ലീഷ് താരം ജോൺ ജോൺസൺ എന്നിവരുമായുള്ള കരാർ എ.ടി.കെ പുതുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.