Posted On
date_range Updated On
date_range െഎ.എസ്.എൽ; എം.പി. സക്കീറിന് ആറു മാസം വിലക്ക്
ന്യൂഡൽഹി: റഫറിയോടു തർക്കിച്ച കേരള ബ്ലാസ്റ്റേഴ്സ് താരം എം.പി. സക്കീറിനെ അഖിലേ ന്ത്യ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക സമിതി ആറു മാസത്തേക്കു വിലക്കി. കഴിഞ്ഞ ഡിസംബർ 16ന് മുംബൈക്കെതിരായ െഎ.എസ്.എൽ മത്സരത്തിനിടെ ചുവപ്പുകാർഡ് ലഭിച്ചപ്പോൾ റഫറിയോട് മോശമായി െപരുമാറിയതിനാണ് സസ്പെൻഷൻ.
പന്തെടുത്ത് റഫറി ഉമേഷ് ബോറയുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ജാംഷഡ്പുർ എഫ്.സിയുടെ കാർലോസ് കാൽവോക്കും ചെന്നൈയിൻ എഫ്.സിയുടെ മാലിസൺ ആൽവസിനും കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് മൂന്നു മത്സരങ്ങളിൽ എ.െഎ.എഫ്.എഫ് അച്ചടക്ക സമിതി വിലേക്കർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.