Posted On
date_range Updated On
date_range നിഷുകുമാർ വന്നു; പ്രതിരോധം കനക്കും
കൊച്ചി: ആരാധകരുടെ പ്രതീക്ഷകൾക്ക് മാറ്റുകൂട്ടി രാജ്യത്തെ മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ. ഐ.എസ്.എൽ ഏഴാം സീസണിൽ ബ്ലാസ്റ്റേഴ്സിനായി നിഷു ഗ്രൗണ്ടിൽ ഇറങ്ങും. നാല് വർഷത്തേക്കാണ് കരാർ.
ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ 22കാരൻ 2015ൽ ബംഗളൂരു എഫ്.സിയിൽ എത്തി. 2018-19ൽ ഐ.എസ്.എൽ കിരീടം നേടിയ ബംഗളൂരു എഫ്.സിയിൽ അംഗമായിരുന്നു. അണ്ടർ 19, അണ്ടർ 23, സീനിയർ തലങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2018ൽ ജോർഡനെതിരെ അരങ്ങേറ്റം കുറിച്ച താരം ഒരു ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.