എവേ ഫാൻസിന്​ സ്​റ്റേഡിയത്തിൽ പ്രത്യേക സീറ്റൊരുക്കി മുംബൈ എഫ്​.സി

മുംബൈ: മുംബൈ എഫ്​.സിയുടെ തട്ടകമായ ഫുട്​ബാൾ അരീനയിൽ എവേ ഫാൻസിന്​ ഇനി ​പ്രത്യേക സീറ്റുണ്ടായിരിക്കും. ​െഎ.എസ്​.എല്ലിൽ ആദ്യമായിട്ടാണ്​ ഒരു ടീം എവേ ആരാധകർക്ക്​ ഇരിപ്പിടം നീക്കിവെക്കുന്നത്​. എ.ടി.കെക്കെതിരെ ഡിസംബർ 17ന്​ നടക്കുന്ന മത്സരത്തിൽ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന്​ ക്ലബ്​ ഭാരവാഹികൾ അറിയിച്ചു. ​

സ്​റ്റേഡിയത്തിലെ ‘ബി’പാർട്ടിലെ 200 സീറ്റാണ്​ എതിർ ടീമിലെ ആരാധകർക്ക്​ ലഭിക്കുക. ​െഎ.എസ്​.എല്ലിലെ പുതിയ ചുവടുവെപ്പാണിതെന്നും ഇൗ തീരുമാനം മറ്റു ക്ലബുകളും ഏറ്റെടുക്കണമെന്നും മുംബൈ സിറ്റി സഹ ഉടമസ്​ഥനും ബോളിവുഡ്​ താരവുമായ രൺവീർ കപൂർ പറഞ്ഞു. 
Tags:    
News Summary - Mumbai City FC Announce Special Section for Away Fans- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT