Posted On
date_range Updated On
date_range എഫ്.സി ഗോവയെ വീഴ്ത്തി; മുംബൈക്ക് ആദ്യ ജയം
മുംബൈ: െഎ.എസ്.എൽ നാലാം സീസണിൽ മുംബൈ സിറ്റി എഫ്.സിക്ക് ആദ്യ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ എഫ്.സി ഗോവയെ 2-1 നാണ് മുംബൈ തോൽപിച്ചത്. 59ാം മിനിറ്റിൽ മുൻ പി.എസ്.ജി താരം എവർട്ടൻ സാേൻറാസിെൻറ ഗോളിൽ ആദ്യം മുംബൈ മുന്നിലെത്തിയെങ്കിലും 83ാം മിനിറ്റിൽ ഗോവ സമനില പിടിച്ചു. മാനുവൽ അരാനയാണ് സ്കോറർ. എന്നാൽ, കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ തിയാഗോ സാേൻറാസ് (88ാം മിനിറ്റ്) മുംബൈയെ രക്ഷിക്കുകയായിരുന്നു.
ബാംഗളൂരുവിനോടേറ്റ തോൽവിയിൽ നിന്ന് തിരിച്ചുവരാൻ കാര്യമായ മാറ്റങ്ങളോടെയാണ് കോച്ച് അലക്സാണ്ടർ ഗുമിറസ് ഗോവക്കെതിരെ ടീമിനെ കളത്തിലിറക്കിയത്. എവർട്ടൻ സാേൻറാസിനെ മധ്യനിരയിലും കാമറൂൺ ദേശീയ താരം അഷിലെ ഇമാനയെ മുന്നേറ്റത്തിലും കളിപ്പിച്ചതോടെ മുംബൈയുടെ മത്സരത്തിന് വേഗം കൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.