Posted On
date_range Updated On
date_range െഎ.എസ്.എൽ: മെട്രോ സർവിസ് രാത്രി 11.15 വരെ
കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ മത്സരങ്ങളോടനുബന്ധിച്ച് കൊച്ചി മെട്രോ കൂടുതൽ സമയം സർവിസ് നടത്തും. കാണികളുടെ സൗകര്യാർഥം രാത്രി 10 മുതൽ 11.15 വരെയാണ് കൂടുതലായി സർവിസ് നടത്തുക. ഡിസംബർ 31 ഒഴികെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലെല്ലാം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും മഹാരാജാസ് കോളജ് സ്റ്റേഷനിലേക്കും രാത്രി 11.15നായിരിക്കും അവസാന ട്രെയിൻ. രാത്രി ഒമ്പത് മുതൽ കൂടുതൽ സർവിസ് നടത്താനും ആലോചനയുണ്ട്. ആദ്യയാത്രയുടെ ടിക്കറ്റിനൊപ്പം മടക്കയാത്രക്കുകൂടി ടിക്കറ്റെടുത്താൽ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നും മടക്കയാത്ര സൗജന്യമായിരിക്കുമെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.