ഇത്​ ഫുട്​ബോളല്ല സർക്കസ്​; സൂപ്പർകപ്പിനെ കളിയാക്കി ഗോവയുടെ വിദേശ താരം 

ഹീറോ സൂപ്പർകപ്പിനെ കണക്കിന്​ പരിഹസിച്ച്​ എഫ്​.സിയുടെ ഗോവയുടെ സൂപ്പർതാരം എഡു ബേഡിയ. സൂപ്പർകപ്പിനെ സർക്കസ്​ എന്ന്​ കളിയാക്കുന്ന​ ബേഡിയയുടെ ഇൻസ്റ്റാഗ്രാം പോസ്​റ്റിപ്പോൾ വൈറലാണ്​​. ​ജംഷഡ്​പൂർ എഫ്​സിയും ​എഫ്​.സി ഗോവയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ താരങ്ങളും മാച്ച്​ ഒഫീഷ്യൽസും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന്​ ഇരുടീമുകളിലെയും മൂന്ന്​വീതം താരങ്ങളെ സസ്​പെൻഡ്​ ചെയ്​തിരുന്നു. 

സർക്കസ്​ കൂടാരത്തി​​െൻറ ചിത്രത്തോടൊപ്പം ഹീറോ സൂപ്പർകപ്പിലേക്ക്​ സ്വാഗതം എന്നായിരുന്നു എഡു ബേഡിയയുടെ പോസ്റ്റ്​.

എഡു ബേഡിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്​
 

മോശം റഫറിയിങ്ങിനെ തുടര്‍ന്ന്​ താരങ്ങള്‍ മാച്ച് ഒഫീഷ്യല്‍സുമായി ഉടക്കുകയായിരുന്നു. ഇത്​ താരങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കുകയും വലിയ പ്രശ്‌നങ്ങളിലേക്ക്​ നീങ്ങുകയും ചെയ്​തു. ഇരു ടീമുകളിലെയും മൂന്നു വീതം താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ്​ ലഭിച്ചു. മലയാളിയും ജംഷഡ്​പൂരി​​െൻറ പ്രതിരോധനിര താരവുമായ അനസ്​ എടത്തൊടികക്ക്​ ഒരു ലക്ഷം രൂപയാണ്​ പിഴ വിധിച്ചത്​. മറ്റ്​ താരങ്ങൾക്കും രണ്ടു മത്സരങ്ങളിൽ വിലക്കും പിഴയും ശിക്ഷയായി വിധിച്ചു. ഈ സാഹചര്യത്തിലാണ്​ ബേഡിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്​.

Tags:    
News Summary - FC Goa's Edu Bedia mocks Super Cup-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT