Posted On
date_range Updated On
date_range ഡൽഹിയെ കീഴടക്കി; നോർത്ത് ഇൗസ്റ്റിന് ആദ്യജയം
ന്യൂഡൽഹി: ആദ്യ പകുതിയുടെ തുടക്കത്തിൽ പിറന്ന ഇരട്ട ഗോളിലൂടെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിന് ആദ്യ ജയം. ഡൽഹിയെ അവരുടെ തട്ടകത്തിൽ നേരിട്ട വടക്കുകിഴക്കൻ പട 2-0ത്തിനാണ് സീസണിലെ ആദ്യ വിജയം പോക്കറ്റിലാക്കിയത്.
17ാം മിനിറ്റിൽ ബ്രസീൽ താരം മാർസീന്യോയും 22ാം മിനിറ്റിൽ ഡാനിലോ ലോപസും നേടിയ എണ്ണംപറഞ്ഞ രണ്ടു ഗോളിലൂടെ കളിയുടെ ഫലം തീർപ്പാക്കിയ നോർത്ത് ഇൗസ്റ്റ് പിന്നീടുള്ള മുഴുവൻസമയവും ജാഗരൂകരായി സ്വന്തം വലകാത്തു. പരുക്കനടവും കൈയാങ്കളിയുമായി കാലു ഉചെയുടെ നേതൃത്വത്തിലുള്ള ഡൽഹി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കോഴിക്കോട്ടുകാരൻ ടി.പി. രഹനേഷ് കാത്ത വല ഇളകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.