Posted On
date_range Updated On
date_range രാഹുൽ ദ്രാവിഡ് ബംഗളൂരു എഫ്.സി ബ്രാൻഡ് അംബാസഡർ
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ബംഗളൂരു എഫ്.സിയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ നിയമിച്ചു. നീലപ്പടയുടെ ഭാഗമായി മാറാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണെന്നും ക്ലബിെൻറ ചരിത്രത്തിൽ െഎ.എസ്.എൽ പുതിയൊരു അധ്യായമാവുമെന്നും ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി െഎ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ബംഗളൂരു എഫ്.സി, എ.എഫ്.സി കപ്പ് ൈഫനലിലെത്തുന്ന ആദ്യ ഇന്ത്യൻ ടീമായിരുന്നു. നവംബർ 19ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്.സിയുമായാണ് ബംഗളൂരുവിെൻറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.