Posted On
date_range Updated On
date_range െഎ.എസ്.എൽ: മത്സര ഫിക്സ്ചറിൽ പരാതിയില്ല -റോക്ക
ബംഗളൂരു: ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾക്കിടയിൽ ഇടവേളയില്ലെന്ന ഡൽഹി ഡൈനാമോസ് കോച്ച് മിഗ്വേൽ എയ്ഞ്ചൽ പോർചുഗലിെൻറ പരാമർശം തള്ളി ബംഗളൂരു എഫ്.സി പരിശീലകൻ ആൽബർട്ട് റോക്ക. ഞായറാഴ്ചയിലെ മത്സരശേഷം ഫിക്സ്ചറിനെതിരെ വിമർശനമുന്നയിച്ച മിഗ്വേലിെൻറ വാക്കുകളെ തള്ളിയ റോക്ക തങ്ങൾക്ക് അങ്ങനെ അനുഭവപ്പെട്ടില്ലെന്ന് വ്യക്തമാക്കി.
‘‘പരാതിയൊന്നുമില്ല. ഒാരോ മത്സരത്തിെൻറ ഇടവേളയിലും വിശ്രമത്തിനും തയാറെടുപ്പിനും ദിവസങ്ങളുണ്ട്. ചിലപ്പോൾ മാത്രം നാലു ദിവസത്തിനിടെ രണ്ടു തവണ കളിക്കേണ്ടിവരും. ഇത് പരാതിപ്പെടാനൊന്നുമില്ല. ഞങ്ങളുടെ ജോലിയാണ് കളി’’ -ബംഗളൂരു പരിശീലകൻ പറഞ്ഞു. ഞായറാഴ്ചയിലെ ടീമിെൻറ പ്രകടനത്തെ റോക്ക അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.