ഡബ്ലിൻ: ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ അയർലൻഡ് ബാറ്റിങ്ങിൽ നിരാശ. പാകിസ്താനെതിരായ ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ 130 റൺസിന് ഒാൾഒൗട്ടായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിങ്സില്‍ 310-9 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. പാകിസ്താന് വേണ്ടി ഫഹീം അഷ്റഫ് (83), അസദ് ഷഫീഖ് (62), ശദാബ് ഖാൻ (55), ഹാരിസ് സുഹൈൽ (31) എന്നിവർ മികച്ച പ്രകടനം കാഴ്ചെവച്ചു.
ആദ്യ ഇന്നിങ്സിനിറങ്ങിയ അയർലൻഡിെൻറ മുൻനിര തകർന്നടിഞ്ഞു. ഒരുവേള 7-5 എന്ന ദുർബലമായ നിലയിലായിരുന്ന കന്നിക്കാരെ 40 റൺസെടുത്ത കെവിൻ ഒബ്രീനും പുറത്താകാതെ നിന്ന ഗാരി വിൽസണുമാണ് (33) 100 കടത്തിയത്. പാകിസ്താനുവേണ്ടി മുഹമ്മദ് അബ്ബാസ് നാലും ശദാബ് ഖാൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ഫോളോ ഒാൺ ചെയ്യുന്ന അയർലൻഡ് 180 റൺസ് പിറകിലാണിപ്പോൾ. ആദ്യ ഇന്നിങ്സില്‍ അയര്‍ലന്‍ഡിന് വേണ്ടി ടിം മുര്‍താഗ് നാലും സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ മൂന്നും ബോയ്ഡ് റാങ്കിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.