Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍കീപ്പർ മരിച്ചു- വിഡിയോ
ജകാർത്ത: ഇന്തോനേഷ്യയിൽ ഫുട്ബാൾ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍കീപ്പർ മരിച്ചു. ഇന്തോനേഷ്യൻ സൂപ്പർ ലീഗിലെ പെർസല ലമോങ്ഡാങ് ടീമിെൻറ ഗോൾകീപ്പർ ഹൊയ്റുല്‍ ഹുദയാണ് (38) മരിച്ചത്.
ഇന്തോനേഷ്യയിലെ അറിയപ്പെടുന്ന ഫുട്ബാൾ താരങ്ങളില്‍ ഒരാളാണ് ഹുദ. സെമങ് പഡാങ്ങിനെതിരായ മത്സരത്തിനിടെയാണ് അപകടം. ടീമംഗമായ ഡിഫൻഡർ റാമോൺ റോഡ്രിഗസുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനിറ്റുകളോളം ഗ്രൗണ്ടിൽ കിടന്ന ഹുദയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.