ഒളിമ്പിക്​സ്​ ഫുട്​ബാൾ യോഗ്യത: ചരിത്രം രചിച്ച്​ ഇന്ത്യൻ വനിത ടീം രണ്ടാം റൗണ്ടിൽ

യാംഗോൻ: ഒളിമ്പിക്​സ്​ ഫുട്​ബാൾ യോഗ്യത മത്സരത്തിൽ ഇന്ത്യൻ വനിത ടീം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മ്യാന്മറിനോട്​ 2-1ന്​ തോറ്റെങ്കിലും ഗ്രൂപ്​ ‘സി’യിൽ രണ്ടാം സ്​ഥാനക്കാരായാണ്​ മുന്നേറ്റം. ഇതാദ്യമായാണ്​ ഇന്ത്യൻ വനിത ടീം യോഗ്യത മത്സരത്തി​​െൻറ രണ്ടാം റൗണ്ടിലെത്തുന്നത്​. അടുത്ത വർഷം ഏപ്രിലിലാണ്​ രണ്ടാം റൗണ്ട്​ മത്സരങ്ങൾ. നേര​േത്ത ആദ്യ മത്സരത്തിൽ നേപ്പാളിനോട്​ 1-1ന്​ സമനിലയിലായിരുന്ന ഇന്ത്യ, രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 7-1ന്​ തകർത്തിരുന്നു.

Tags:    
News Summary - Indian women's football team enters Olympic Qualifiers 2nd round- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.