Posted On
date_range Updated On
date_range െഎ.എസ്.എൽ: ജാംഷഡ്പുർ-എ.ടി.കെ സമനില
ജാംഷഡ്പുർ: ഒരു സീസൺ തന്ത്രം ഒാതിക്കൊടുത്ത ജാംഷഡ്പുരിനെതിരെ കോപ്പലാശാന് സമനില. െഎ.എസ്.എല്ലിൽ ജാംഷഡ്പുരിനെ എ.ടി.കെ 1-1ന് സമനിലയിൽ തളച്ചു. സ്പാനിഷ് താരം സെർജിയോ സിഡോചയുടെ ഗോളിൽ 35ാം മിനിറ്റിൽ തന്നെ ആതിഥേയരായ ജാംഷഡ്പുർ മുന്നിലെത്തിയിരുന്നു. എന്നാൽ, ആദ്യ പകുതി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ എ.ടി.കെ തിരിച്ചടിച്ചു.
മാനുവൽ ലാൻസറോെട്ട കോർണർ കിക്ക് നേരിട്ട് ഗോളാക്കിയാണ് (45) സമനില പിടിക്കുന്നത്. ഇൗ ഗോളിൽ കളി സമനിലയിൽ അവസാനിക്കുകയും ചെയ്തു. മുൻ ഒാസീസ് താരം ടിം കാഹിലിനെ മുന്നിൽ നിർത്തി ജാംഷഡ്പുർ പൊരുതിയെങ്കിലും കാര്യമുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.